കൊച്ചി: ഐസിഎല്‍ ഫിന്‍കോര്‍പ് ബിഹാറിലെ പാറ്റ്നയില്‍ റീജണല്‍ ഓഫീസും മൂന്ന് പുതിയ ബ്രാഞ്ചുകളും ആരംഭിച്ചു. പാറ്റ്നയിലെ ബുദ്ധ് മാര്‍ഗിലുള്ള താജ് സിറ്റി സെന്ററിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി ജിതിന് റാം മാഞ്ചി റീജണൽ ഓഫീസിന്റെയും ബ്രാഞ്ചുകളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു.
ഋതുരാജ് കുമാര്‍ എംഎല്‍എ വിശിഷ്ടാതിഥിയായിരുന്നു. ഐസിഎല്‍ ഫിന്‍കോര്‍പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
ഡയറക്ടറും വൈസ് ചെയര്‍മാനും സിഇഒയുമായ ഉമ അനില്‍കുമാര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. രാജശ്രീ അജിത്, ഓപ്പറേഷന്‍സ് ആന്‍ഡ് ഡവലപ്മെന്റ് എജിഎം കെ.പി. സതീശന് എന്നിവര്‍ സന്നിഹിതരായിരുന്നു. പാറ്റ്നയിലെ ചിത്രഗുപ്ത നഗറിലെ കങ്കര്‍ബാഗില്‍, രാജേന്ദ്ര നഗര്‍ ടെര്‍മിനലിന് എതിര്‍വശം, ഓള്‍ഡ് ബൈപാസ് റോഡിലാണ് റീജണല്‍ ഓഫീസ്. രാജേന്ദ്ര നഗര്‍, മെയിന്‍പുറ, ദാനാപുർ എന്നിവിടങ്ങളിലാണ് പുതിയ ബ്രാഞ്ചുകള്‍.
നോണ്‍ബാങ്കിംഗ് ഫിനാന്‍ഷല്‍ കമ്പനിയായ ഐസിഎല്‍ ഫിന്‍കോര്‍പ് ഒമ്പത് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ ലഭ്യമാക്കുന്ന ഗോള്‍ഡ് ലോണ്‍ ഉള്‍പ്പെടെ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി വൈവിധ്യമാര്‍ന്ന ധനകാര്യ സേവനങ്ങള്‍ നല്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഐസിഎല്‍ ഫിന്‍കോര്‍പ് ബ്രാഞ്ചോ www.iclfincorp.com എന്ന വെബ്സൈറ്റോ സന്ദര്‍ശിക്കണം. ടോള്‍ഫ്രീ നമ്പര്‍: 18003133353.